പുനലൂർ: കഞ്ചാവ് കടത്തുകേസില്‍ ഒളിവില്‍കഴിഞ്ഞ പ്രതിയെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുതവണ കരുതല്‍ തടങ്കല്‍ അനുഭവിച്ച പുനലൂർ സ്വദേശി നിസാമാണ് പിടിയിലായത്.വിജയവാഡയില്‍നിന്ന് ഏഴംഗ സംഘത്തോടൊപ്പം 30 കിലോ കഞ്ചാവ് കൊണ്ടുവന്ന കേസിലാണ് പിടിയിലായത്.
സംഘത്തിലെ മറ്റു ചിലരെയും കഞ്ചാവുമായി കഴിഞ്ഞ ജൂലൈ 11ന് പുനലൂർ പൊലീസ് കുര്യോട്ടുമല ആദിവാസി കോളനിയില ഒരു വീട്ടില്‍ നിന്ന് പിടികൂടിയിരുന്നു. അന്ന് മുതല്‍ നിസാം തമിഴ്നാട്ടിലും കേരളത്തിലും പല സ്ഥലങ്ങളിലായി ഒളിവിലായിരുന്നു. അവസാനം ഉണ്ടായിരുന്ന കോയമ്ബത്തൂരില്‍ പൊലീസ് എത്തിയതറിഞ്ഞ് അവിടെ നിന്ന് രക്ഷപ്പെട്ടു. കൊല്ലം വാടിയില്‍ മത്സ്യബന്ധന തൊഴിലാളികള്‍ക്കൊപ്പം താമസിക്കുന്നതിനിടെ കഴിഞ്ഞ രാത്രിയിലാണ് പിടിയിലായത്. പുനലൂർ പൊലീസില്‍ ഇയാള്‍ക്കെതിരെ 13 കേസുണ്ട്.