തിരുവനന്തപുരം : അനന്ത പുരിയെ ഉത്സവത്തി മിർപ്പിലാക്കി വയലാർ രാമ വർമ്മ സാംസ്‌കാരിക ഉത്സവവും ചലച്ചിത്ര ഗാനോത്സവവും ഒക്ടോബർ 21മുതൽ 27വരെ കിഴക്കേക്കോട്ട കാർത്തിക തിരുനാൾ തീയേറ്റ റിൽ നടക്കും.വയലാർ, പി. ഭാസ്കരൻ, പൂവച്ചൽഖാദർ, ബിച്ചു തിരുമല, യൂ സഫലി കച്ചെ രി തുടങ്ങിയവരുടെ ഗാനങ്ങൾ ഉൾപെടുത്തി യാണ് ഗാനോ ത്സവം നടത്തുന്നത്. വയലാർ കവിത കൾ കോർത്തിണക്കി നർത്തകി സിത്താ ര ബാലകൃഷ്ണൻ അവതരിപ്പിക്കുന്ന സംഗീതശില്പം ഉണ്ടായിരിക്കും. 22ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം യു ഡി എഫ് കൺവീനർ എം എം ഹസ്സൻ ഉദ്ഘാടനം ചെയ്യും. 23ന് വയലാർ രാമ വർമ്മ സാഹിത്യ സമ്മേളനം പി എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. വയലാർ സാഹിത്യ പുരസ്‌കാരം ജോർജ് ഓണക്കൂറിനു സമ്മാനിക്കും. 24ന് സാംസ്‌കാരിക സമ്മേളനം വി കെ പ്രശാന്ത് എം എൽ എ ഉദ്ഘാടനം ചെയ്യും. 25ന് സാംസ്‌കാരിക സമ്മേളനം ആന്റണി രാജു ഉദ്ഘാടനം ചെയ്യും. 26ന് സമാപന സമ്മേളനം മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. തുടർന്നു വയലാർ ദേവരാജൻ ഗാന സന്ധ്യ ഉണ്ടായിരിക്കും. 27ന് നാല്പത്തി എട്ടാം ചരമവാർഷികം മാ നവീയം വയലാർ സ്‌ക്വയറിൽ രാവിലെ 9.30ന് മന്ത്രി വി. ശിവൻകുട്ടി പുഷ്പ്പാ ർ ച്ചനയും, വയലാർ ഗാനങ്ങളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ പ്രസിഡന്റ് ജി. രാജ്‌മോഹൻ, സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് ശ്രീ വത് സൻ നമ്പൂതിരി, മുൻ മേയർ അഡ്വക്കേറ്റ് കെ. ചന്ദ്രിക, ഗോപൻ ശാസ്‌ത മംഗലം, ജയശ്രീ ഗോപാല കൃഷ്ണൻ,മുക്കമ്പാലമൂട് രാധാകൃഷ്ണൻ, ജി. വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.