തിരുവനന്തപുരം :- അനന്തപുരിയിൽ സംഗീത, നൃത്തധ്വനികൾ ഉണർത്തി ഭാരതീയം ട്രസ്റ്റിന്റെ നേതൃത്വത്തിൽ പൂജപ്പുര സരസ്വതി മണ്ഡപം സാംസ്‌കാരിക കേന്ദ്രത്തിൽ ഭാരതീയം പ്രതിഭ കലോ ത്സവത്തിന്റെ ഉദ്ഘാടനം പിന്നണി ഗായകൻ ജി. വേണുഗോപാൽ നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ കരമന ജയന്റെ ആദ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ബിജൂ പുന്നൂ സ് സ്വാഗതം ആശംസകൾ നേർന്നു. ഡോക്ടർ വിജയലക്ഷ്മി അനുഗ്രഹ പ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ചു ജഗദീഷ് കോവളം, ശരണ്യ ശശികുമാർ, വട്ടവിള ഗോപൻ, തമലം കൃഷ്ണൻകുട്ടി, സി. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. ചെയർമാൻ കലോ ത്സവ കമ്മിറ്റി ഗോപൻ ശാസ്ത മംഗലം ചടങ്ങിന് നന്ദി അർപ്പിച്ചു സംസാരിച്ചു. പൂജപ്പുര മണ്ഡപം പരിസരത്ത് രണ്ടു വേദികളിൽ ആയിട്ടാണ് കലാ പരിപാടികൾ 18,19,20തീയതികളിൽ നടക്കുന്നത്.