നെടുമങ്ങാട്: മദ്യലഹരിയില്‍ സുഹൃത്തിനെയും ഭാര്യയെയും കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍. അരുവിക്കര വെഞ്ചമ്ബില്‍ കൃഷ്ണഭവനില്‍ ഹരികൃഷ്ണൻ (25), അരുവിക്കര വെഞ്ചമ്ബില്‍ കൃഷ്ണഭവനില്‍ അനന്തകൃഷ്ണൻ(22) എന്നിവരാണ് പിടിയിലായത്.നെടുമങ്ങാട് തത്തൻകോട് പള്ളിവിളാകത്ത് പുത്തൻവീട്ടില്‍ ഷിനു, ഭാര്യ അഖില ചന്ദ്രൻ എന്നിവർക്കാണ് കുത്തേറ്റത്.
ബുധനാഴ്ച പരാതിക്കാരന്റെ സുഹൃത്തുക്കളായ പ്രതികള്‍ വൈകീട്ട് 4.30 ഓടെ മദ്യവുമായി പരാതിക്കാരന്റെ വീട്ടിലെത്തി ടെറസില്‍ കയറി മദ്യപിക്കുകയായിരുന്നു. ഇത് പരാതിക്കാരനും പിതാവും പറഞ്ഞുവിലക്കിയതോടെ കൈയില്‍ ഇരുന്ന ബിയർ കുപ്പി അടിച്ചുപൊട്ടിച്ച് തലക്കുനേരെ കുത്തിയത് ഷിനു വലത് കൈകൊണ്ട് തടഞ്ഞപ്പോള്‍ വലതു കൈമുട്ടിനുതാഴെയും ഇടത് കൈയിലും മുറിവേറ്റു. ബഹളം കേട്ട് ഓടിവന്ന ഷിനുവിന്റെ ഭാര്യ അഖില ചന്ദ്രൻ പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോള്‍ വലതു കൈയില്‍ മുട്ടിനു താഴെയും കുത്തേറ്റു.