തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി (70) അന്തരിച്ചു. കര്‍ഷക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും ഹോര്‍ട്ടികോര്‍പ്പ് മുന്‍ ചെയര്‍മാനുമായിരുന്നു.പത്തനംതിട്ട തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് രാത്രിയോടെ അന്ത്യം സംഭവിച്ചത്.
കിസാന്‍ കോണ്‍ഗ്രസ് ദേശീയ കോഓര്‍ഡിനേറ്ററായിരുന്നു. കെപിസിസി എക്‌സിക്യൂട്ടീവ് അംഗമാണ്. 2020ല്‍ യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് നടക്കും.