ലക്നോ: ഉത്തർപ്രദേശില്‍ വാഹനാപകടത്തില്‍ മൂന്നുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. മഥുരയില്‍ കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.പങ്കജ് വർമ, ഭവേഷ്, രോഹിത് എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. കാർ യാത്രികർ വാരണാസിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റൂറല്‍ എസ്പി ത്രിഗുണ്‍ ബിഷെൻ പറഞ്ഞു.മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.