തൃശൂരില്‍ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു. ഇരിങ്ങാലക്കുട തേലപ്പിള്ളി സ്വദേശി നിജോ ആണ് മരിച്ചത്.കരുവന്നൂർ ചെറിയ പാലത്തില്‍ വെച്ചായിരുന്നു അപകടം. റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ അമിത വേഗതയില്‍ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. ഇതിനിടെയാണ് വീണ്ടും സ്വകാര്യ ബസ്സ് കാറുമായി കൂട്ടിയിടിച്ചത്.ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും അമിത വേഗത്തില്‍ വന്ന ദേവമാത എന്ന സ്വകാര്യ ബസ് കാറില്‍ ഇടിക്കുകയായിരുന്നു.