ത്യശൂര്‍: ഗുരുവായൂർ ആനക്കോട്ടയില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന് പരിക്കേറ്റു. ഗോപീകൃഷ്ണൻ എന്ന ആനയുടെ ആക്രമണത്തില്‍ രണ്ടാം പാപ്പാൻ കോട്ടപ്പടി സ്വദേശി ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്.രാവിലെ ആനയ്ക്ക് വെള്ളവുമായി അടുത്തേക്ക് ചെന്ന ഉണ്ണികൃഷ്ണനെ ആന പെട്ടെന്ന് ആക്രമിക്കുകയായിരുന്നു.
കൊമ്ബ് കൊണ്ട് ഉണ്ണികൃഷ്ണനെ ആന തട്ടിയിടുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ തൂണില്‍ ഇടിച്ച് പാപ്പാന്‍റെ തലയ്ക്ക് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ഉണ്ണികൃഷ്ണനെ ചാവക്കട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.