ചേർത്തല : മരം മുറിക്കുന്നതിനിടയില്‍ മരക്കൊമ്പ് തെറിച്ച് തലയില്‍ ഇടിച്ച് മരം വെട്ടുകാരുടെ സഹായിയും ഡ്രൈവറുമായ ആള്‍ മരിച്ചു.ചേർത്തല നഗരസഭ എട്ടാം വാർഡ് വട്ടക്കാട്ട് പരേതനായ പരമേശ്വരന്റെ മകൻ ഹരികുമാർ (മധു – 50) ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. ശവേശേരി വിഷുണു ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. പരിക്കേറ്റ ഹരി കുമാറിനെ ചേർത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.