ബംഗളൂരു: ബംഗളൂരു മാറത്തഹള്ളിയില്‍ ബൈക്ക് അപകടത്തില്‍ പുനലൂർ സ്വദേശിയായ യുവാവ് മരിച്ചു. പുനലൂർ നെല്ലിപ്പള്ളി സ്വദേശി സോണിയയുടെയും രാമമൂർത്തി നഗർ ദൊഡ്ഡ ബനസവാടി സ്വദേശി ജയകൃഷ്ണന്റെയും മകനായ രോഹൻ ജയകൃഷ്ണൻ (21) ആണ് മരിച്ചത്.കഴിഞ്ഞദിവസം പുലർച്ചെ 3.30നാണ് അപകടം. മൃതദേഹം സി.വി. രാമൻ നഗർ ആശുപത്രി മോർച്ചറിയില്‍.