തിരുവനന്തപുരം :- ഡിസംബർ 26മുതൽ 2025ജനുവരി 1വരെ തെങ്കവിള ദേവി ക്ഷേത്രംപരിസരത്തു നടക്കുന്ന കൽക്കി മഹായാഗത്തിന്റെ ആലോചനാ യോഗത്തിൽ വൻ ജന സാന്നിധ്യം.
ദേവാശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ആണ് ഈ മഹാ യാഗം സംഘടിപ്പിച്ചിരിക്കുന്നത്. ട്രസ്റ്റ് ചെയർമാൻ മോഹനന്റെ ആദ്യക്ഷതയിൽ ആണ് യോഗം നടന്നത്. കോ ട്ടുകാൽ പഞ്ചായത്തു ഗ്രാമ പ്രസിഡന്റ് ചന്ദ്ര ലേഖ, പഞ്ചായത്തു സാരഥി കൾ ആയ വിനീത, ഗീത, ശ്രീലത ദേവി, പ്രദീപ്, കെ സുരേന്ദ്രൻ, മണികണ്ഠൻ, ദേവസ്വം ട്രസ്റ്റ് കമ്മിറ്റി സെക്രട്ടറി ശിവൻ, ജി. ഗീത, മറ്റു പൗര പ്രമുഖർ തുടങ്ങിയവർ ഈ യോഗത്തിൽ പങ്കെടുത്തു. വിശ്വ ഹിന്ദു പരിഷത്ത് നേതാവ് ഗോപാൽ ജി ഉൾപ്പെടെ നിരവധി പ്രമുഖർ സംസാരിച്ചു. യോഗത്തിൽ ഉണ്ടായ വൻ സ്ത്രീ ജന സാന്നിധ്യം ഏറെ ശ്രദ്ധേയമായിരുന്നു.