തൃശൂര്‍: മ്ലാവിനെ വേട്ടയാടിയ സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വെറ്റിലപ്പാറ സ്വദേശികളായ അനൂപ്, അഭിജിത്ത് എന്നിവരാണ് പിടിയിലായത്.ഇവരില്‍ നിന്ന് മ്ലാവിനെ വെടിവച്ച തോക്കും സഞ്ചരിച്ച ജീപ്പും പിടിച്ചെടുത്തു. കൊന്നക്കുഴി സ്റ്റേഷനിലെ വനപാലകരാണ് ഇവരെ പിടികൂടിയത്. വെള്ളിയാഴ്ച വെളുപ്പിനെയാണ് സംഭവം. വെട്ടിക്കുഴി ചൂളക്കടവ് ഭാഗത്ത് ഇവര്‍ മ്ലാവിനെ വേട്ടയാടുകയായിരുന്നു. പുത്തന്‍ചിറ സ്വദേശികളായ രണ്ടുപേര്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചെന്നും വനംവകുപ്പ് അറിയിച്ചു.