ഷിംല: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേര്‍ കൊല്ലപ്പെട്ടു. 19 പേര്‍ക്ക് പരുക്കുണ്ട്. ഉത്തരാഖണ്ഡിലെ അല്‍മോറയിലാണ് സംഭവം നടന്നത്.പൗരി ജില്ലയിലെ നൈനിദന്തയില്‍ നിന്ന് നൈനിറ്റാളിലെ രാംനഗറിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പോലീസും, എന്‍ഡിആര്‍എഫും, സംസ്ഥാന ദുരന്ത പ്രതികരണ സേനയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.ബസിലെ അമിതമായ തിരക്കാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരണ നിരക്ക് ഇനിയും ഉയരുമെന്ന് അല്‍മോറ എസ്പി ദേവേന്ദ്ര പിഞ്ച പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ബസ്സില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണവരാണ് സംഭവം പോലീസില്‍ അറിയിച്ചത്.മരിച്ചവരുടെ കുടുംബത്തിന് നാല് രൂപയുടെ ധനസഹായം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധമി പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപയും നല്‍കുമെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കുമയൂണ്‍ ഡിവിഷനിലെ കമ്മീഷണറോട് സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്താനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.