സേലം: ഗർഭിണിയായ യുവതിയെയും രണ്ട് മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാതമ്മാള്‍(30), മക്കളായ മനോരഞ്ജിനി (ഏഴ്), നിതീശ്വരി (മൂന്ന്) എന്നിവരാണ് മരിച്ചത്.വാഴപ്പാടിക്ക് സമീപം നെയ്യമലയില്‍ കാർഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കിണറ്റിലാണ് യുവതിയെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏഴു മാസം ഗർഭിണിയായിരുന്നു മാതമ്മാള്‍. ഇവർ ഭർത്താവുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയതായാണ് വിവരം. തുടർന്ന് മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കിയതാണ് എന്നാണ് നിഗമനം.