കോഴിക്കോട് :ശ്വാസകോശത്തെ അറിയുക എന്ന പ്രമേയത്തിലൂന്നി ഈ വർഷത്തെ ലോക സിഒപിഡി ദിനം. ഇന്ത്യയിൽ ഏകദേശം 55 ലക്ഷം പേരെ ബാധിക്കുന്ന ഈ രോഗം രാജ്യത്തെ രണ്ടാമത്തെ വലിയ മരണ കാരണമാണെന്ന് ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് സ്റ്റഡി ചൂണ്ടിക്കാട്ടുന്നു.
സിഒപിഡി പോലുള്ള രോഗങ്ങൾ നിയന്ത്രിക്കാനും സങ്കീർണതകൾ തടയാനും നേരത്തെയുള്ള രോഗനിർണയവും ചികിത്സയും അത്യന്താപേക്ഷിതമാണെന്ന് ചെസ്റ്റ് ആൻഡ് അല്ലെർജി സ്പെഷ്യലിസ്റ്റ് ഡോ. സുധീർ കുമാർ പറഞ്ഞു “സ്പൈറോമെട്രി പോലുള്ള രോഗനിർണയ രീതികൾ വളരെ കാര്യക്ഷമമാണ്. പലപ്പോഴും ജലദോഷമായും പുകവലിയുടെ ഭാഗമായ ചുമയായും സിഒപിഡിയുടെ ലക്ഷണങ്ങളെ ആളുകൾ തള്ളിക്കളയുന്നു. ഇത് സംഭവിക്കാതിരിക്കാൻ ആളുകൾക്ക് ഇതേക്കുറിച്ച് അവബോധമുണ്ടായിരിക്കേണ്ടതുണ്ട്.
സിഒപിഡി മാനേജ്‌മെന്റിന്റെ ലക്ഷ്യം രോഗത്തിന്റെ പുരോഗതി മന്ദഗതിയിലാക്കുകയും ശ്വാസകോശ ബലക്ഷയം കുറയ്ക്കുകയും ചെയ്യുക എന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.