ക്ഷേത്രങ്ങളുടെ നവീകരണ പദ്ധതിയിൽ കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തെ കൂടി ഉൾപെടുത്തിയിട്ടുണ്ട് -പ്രശാന്ത്‌

തിരുവനന്തപുരം :ക്ഷേത്രങ്ങളുടെ നവീക രണപദ്ധതിയിൽ കാ ന്തള്ളൂർ ക്ഷേത്രത്തെ കൂടി ഉൾപെടുത്തിയിട്ടുള്ളതായി ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ പി എസ് പ്രശാന്ത് അറിയിച്ചു. കേന്ദ്ര ഗവണ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
20ക്ഷേത്രങ്ങളെ ആണെന്നും 163കോടി രൂപയാണ് ഇതിന്റെ നവീകരണത്തിന് വകകൊള്ളിച്ചിട്ടുള്ളത് എന്ന് അദ്ദേഹം പറഞ്ഞു.വലിയശാല കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിലെ 111 മത് വർഷത്തെ ശ്രീമദ് ഭാഗവത സപ്താഹ യജ്‌ഞത്തിന്റെ സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘടക സമിതി മുഖ്യ സംയോജകൻ പി. മാധവൻ പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ സാംസ്‌ക്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ്‌ പി. എസ് പ്രശാന്ത്‌ ഭദ്രദീപം തെളിയിച്ചു നിർവഹിച്ചു. ഐ എസ് ആർ ഒ പ്രൊജക്റ്റ്‌ ഡയറക്ടർ ഡോ. മഞ്ജു എസ് നായർ വിശിഷ്ട അതിഥി ആയിരുന്നു. അയ്യപ്പ സേവ സംഘം അഖിലേന്ത്യാ അധ്യക്ഷൻ സംഗീത് കുമാർ, സംസ്ഥാന എസ്. എൽ പുരം അവാർഡ് ജേതാവ് വേട്ടക്കുളം ശിവാനന്ദൻ, സംസ്‌കൃത പണ്ഡിതൻമാരായ ഡോ. എൻ. സുന്ദരം, ശിവസ്വാമി എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
കാന്തള്ളൂർ മഹാ ഭാഗവത സഭ ട്രസ്റ്റ്‌ സെക്രട്ടറി ഡോ. ജി രാമമൂർത്തി സ്വാഗതം ആശംസിച്ചു. വലിയശാല കൗൺസിലർ എസ്. കൃഷ്ണകുമാർ എസ് എൻ ആർ എ സെക്രട്ടറി രാജേഷ് പി. എൻ ആർ എ പ്രസിഡന്റ്‌ സുധീർ കെ, ഡോ അഷിത എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

two × five =