ആലപ്പുഴ കളര്‍കോട് കാറും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ 11 പേരുണ്ടായിരുന്നെന്ന് ആലപ്പുഴ ആര്‍ടിഒ പറഞ്ഞു.വണ്ടി ഓടിച്ച വിദ്യാര്‍ത്ഥിയുമായി സംസാരിച്ചതില്‍ നിന്നാണ് ഇക്കാര്യം അറിഞ്ഞതെന്ന് ആര്‍ടിഒ പറഞ്ഞു. വണ്ടി ഓവര്‍ലോഡ് ആയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സെവന്‍ സീറ്റര്‍ വാഹനമായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്.2010 മോഡല്‍ ടവേരയാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിന് മുന്നിലേക്ക് എന്തോ വരുന്നത് കണ്ട് വെട്ടിച്ചുമാറ്റുകയായിരുന്നുവെന്ന് ആര്‍ടിഒയോട് ഡ്രൈവര്‍ പറഞ്ഞു. എട്ടു പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയും മൂന്നു പേര്‍ ജനറല്‍ ആശുപത്രിയിലും ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അമിത വേഗതയായിരിക്കില്ല അപകടകാരണമെന്നും കാഴ്ചയുടെ പ്രശ്നമാണ് അപകട കാരണമെന്ന് കരുതുന്നതെന്ന് ആര്‍ടിഒ പറഞ്ഞു.അപകടത്തിന്റ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അഞ്ച് പേരാണ്അപകടത്തില്‍ മരിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ അഞ്ചു പേരാണ് മരിച്ചത്.പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, ആലപ്പുഴ ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് മരിച്ചത്.