ഹരിപ്പാട്: ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മർദനത്തിനിടെ മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പില്‍ നടരാജൻ-ബീന ദമ്പതികളുടെ ഏക മകൻ വിഷ്ണുവാണ് (34) മരിച്ചത്.സംഭവത്തിന്‍റെ പേരില്‍ ഭാര്യ അടക്കം നാലുപേരെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ് തു. വിഷ്ണുവിന്‍റെ ഭാര്യ ആറാട്ടുപുഴ തണ്ടാശേരില്‍ ആതിര (31), ആതിരയുടെ ബന്ധുക്കളായ തണ്ടാശേരില്‍ ബാബുരാജ് (54), പദ്മൻ (41), പൊടിമോൻ (50) എന്നിവരാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രി പത്തിന് തറയില്‍ക്കടവിലായിരുന്നു സംഭവം. തറയില്‍ക്കടവ് തണ്ടാശേരില്‍ വീട്ടില്‍ ആതിര രാജാണ് വിഷ്ണുവിന്‍റെ ഭാര്യ. ഇവർ തമ്മില്‍ ഒന്നര കൊല്ലമായി പിണങ്ങിക്കഴിയുകയാണ്. ഇവർക്ക് ഏഴു വയസുള്ള മകളുണ്ട്. പോലീസ് സ്റ്റേഷനിലെ ധാരണ പ്രകാരം മകളെ അവധി ദിവസങ്ങളില്‍ വിഷ്ണുവിനോടൊപ്പം വിട്ടയയ് ക്കും. ഒപ്പമുണ്ടായിരുന്ന മകളെ തിരികെ ഏല്‍പ്പിക്കാനാണ് വിഷ്ണു എത്തിയത്. എന്നാല്‍, തൻവി അച്ഛനോടൊപ്പം പോകണമെന്ന് വാശിപിടിച്ച് ബൈക്കില്‍നിന്ന് ഇറങ്ങാൻ കൂട്ടാക്കിയില്ല. ഇതില്‍ ദേഷ്യപ്പെട്ട് ആതിര രാജ് മകളെ അടിച്ചു. ഇതേ ചൊല്ലി വിഷ്ണുവും ആതിരയും തമ്മില്‍ വഴക്കായി.
ഇതിനിടെ വിഷ്ണു ആതിരയെ അടിച്ചു. ഇത് കണ്ട് സംഭവസ്ഥലത്തുണ്ടായിരുന്ന സമീപവാസികളായ ആതിരയുടെ ബന്ധുക്കള്‍ കൂട്ടം ചേർന്ന് വിഷ്ണുവിനെ ക്രൂരമായി മർദിക്കുകയായി രുന്നു. അടിയേറ്റ് നിലത്തുവീണ വിഷ്ണു കേണപേക്ഷിച്ചിട്ടും മർദനം തുടർന്നു. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചും മർദിച്ചതായും പറയുന്നു. പിടിച്ചുമാറ്റാൻ വന്ന വിഷ്ണുവിന്‍റെ ബന്ധു കിഷോറിനും മർദനമേറ്റു.
ബോധരഹിതനായി കിടന്ന വിഷ്ണുവിനെ കിഷോറും നാട്ടുകാരും ചേർന്ന് കായംകുളം താലൂക്ക് ആശുപത്രിയില്‍എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
സമീപവാസികള്‍ വിളിച്ചുപറഞ്ഞതനുസരിച്ച് തൃക്കുന്നപ്പുഴ പോലീസ് സംഭവസ്ഥലത്ത് എത്തി. കായംകുളം താലൂക്ക് ആശുപത്രിയില്‍ ഇൻക്വസ്റ്റ് തയാറാക്കിയതിനുശേഷം ആലപ്പുഴ
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തി. രാത്രി എട്ടരയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.