ഇന്ത്യന്‍ വിദ്യാര്‍ഥി കാനഡയില്‍ കുത്തേറ്റുമരിച്ചു . പഞ്ചാബിലെ ലുധിയാന സ്വദേശിയായ ഗുറാസിസ് സിങ്(22) ആണ് കൊല്ലപ്പെട്ടത്.ബിരുദാനന്തര ബിരുദ പടനത്തിനായി ഏതാനും മാസം മുമ്പാണ് യുവാവ് കാനഡയിലെത്തിയത്. ഒന്റാറിയോയിലെ സര്‍നിയ സിറ്റിയിലെ ക്വീന്‍ സ്ട്രീറ്റിലെ വാടകവീട്ടില്‍ വച്ചായിരുന്നു യുവാവ് ആക്രമിക്കപ്പെട്ടത്.
വാടകവീട്ടില്‍ ഒപ്പം താമസിച്ചിരുന്ന ക്രോസ് ലി ഹണ്ടര്‍(36)ആണ് അക്രമിയെന്ന് സര്‍നിയ പോലീസ് പറഞ്ഞു. അടുക്കളയില്‍ വച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ക്രോസ് ലി അതിക്രമം നടത്തിയതെന്നും നിരവധി തവണ കത്തികൊണ്ട് ഗുറാസിസിനെ കുത്തിയെന്നും പോലീസ് വ്യക്തമാക്കി. കൊലപാതകം വംശീയ ആക്രമണമല്ലെന്നാണ് കരുതുന്നതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു..