തിരുവനന്തപുരം : സംസ്ഥാന സർക്കാർ രാഷ്ട്രീയ താല്പര്യം നോക്കാതെ എത്രയും പെട്ടെന്ന് ഉപസംവരണം നടപ്പിലാക്കി സാമൂഹ്യനീതി ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് 9ന് രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റ് പടിക്കൽ ധർണ്ണ നടത്തും. സംസ്ഥാന പ്രസിഡന്റും ഉപസംവരണ സംരക്ഷണ സമിതി ചെയർപേഴ്സണുമായ ഒ. സുധാമണി അധ്യക്ഷത വഹിക്കുകയും ദളിത് ആദിവാസി മഹാസഖ്യം രക്ഷാധികാരി പി. രാമഭദ്രൻ ഉദ്ഘാടനം ചെയ്യുകയും സംസ്ഥാന ജനറൽ സെക്രട്ടറിയും ഉപസംവരണ സംരക്ഷണസമിതി ജനറൽ കൺവീനറുമായ കെ. രവികുമാർ മുഖ്യപ്രഭാഷണവും വിവിധ സമുദായിക നേതാക്കന്മാർ ധർണ്ണ സമരം അഭിസംബോധന ചെയ്ത് സംസാരിക്കും എന്ന് ഉപസംവരണ സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു