കോട്ടയം: ശബരിമലയില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. 27 ഗ്രാം കഞ്ചാവുമായി ആന്ധ്ര സ്വദേശിയാണ് സന്നിധാനത്ത് വെച്ച് പോലീസ് പിടികൂടിയത്.ആന്ധ്ര നെല്ലൂർ സ്വദേശി സന്ദീപ് കുമാർ ( 28) ആണ് വലിയ നടപ്പന്തലിന് സമീപത്ത് നിന്ന് പിടിയിലായത്.ആന്ധ്രയില്‍ നിന്നുള്ള സംഘത്തോടൊപ്പം ഇരുമുടിക്കെട്ട് ഇല്ലാതെ എത്തിയ സന്ദീപിന്റെ കൈവശമുണ്ടായിരുന്ന ട്രാവല്‍ ബാഗില്‍ നിന്നുമാണ് കഞ്ചാവ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.