തിരുവനന്തപുരം :- ഇശൽ സാംസ്കാരിക സമിതിയുടെ മൂന്നാമത്തെ വി എം കുട്ടി പുരസ്കാരം ചലച്ചിത്ര പിന്നണി ഗായകൻ ജി. വേണുഗോപാലിന് നൽകും. ജനുവരി 11ന് തിരുവനന്തപുരത്തു വച്ചു നടക്കുന്ന ചടങ്ങിൽ അവാർഡ് തുക ആയ 25000രൂപയും, ഫലകവും, പ്രശ സ്തി പത്രവും നൽകുമെന്ന് ഇശൽ പ്രസിഡന്റ് സുലൈമാൻ എൻ, വൈസ് പ്രസിഡന്റ് മുരളി, ജനറൽ സെക്രട്ടറി ദിലീപ് റെഹ്മാൻ, ജോയിന്റ് സെക്രട്ടറി ഹരികുമാർ ആർ, ട്രഷറർ ഷുഹൈബ് തുടങ്ങിയവർ അറിയിച്ചതാണിത്.