(അജിത് കുമാർ. ഡി )
തിരുവനന്തപുരം :- സ്ത്രീ സൗഹൃദ നഗരമെന്ന പദത്തിന് അർത്ഥ മാക്കുന്നതിനു വേണ്ടി കിഴക്കേക്കോട്ട കെ എസ് ആർ ടി സി ബസ് ഗ്യാരേജ് വളപ്പിൽ ഏറെ കൊട്ടി ഘോഷിക്ക പ്പെട്ടു നടപ്പിലാക്കിയ പിങ്ക് കഫെ ഇന്ന് കട്ടപ്പുറത്ത്. ആളും, ആരവും ഇല്ലാതെ അടച്ചിട്ട നിലയിൽ ഒരു “നോക്ക് കുത്തി “ആയി കിടക്കുന്നു. കെ എസ് ആർ ടി സി യുടെ കണ്ടം ചെയ്ത ബസ്സുകളിൽ ഒന്നിനെ യാണ് പിങ്ക് കഫെ എന്ന രീതിയിൽ അധികൃതർ രൂപ മാറ്റം വരുത്തി ഏവരും ഏറെ ശ്രദ്ധിക്കപ്പെടുന്ന പിങ്ക് കഫെ ആക്കി തീർത്തത്. കിഴക്കേ കോട്ടയിൽ എത്തുന്ന യാത്രക്കാർക്ക് കടിയും, ചായയും ന്യായവിലക്ക് ലഭ്യമാക്കുന്നതിനുവേണ്ടി സ്ത്രീ സൗഹൃദ മാക്കുന്നതിനും വേണ്ടിയാണു ഇത് തുടങ്ങിയത്. കണ്ടം ചെയ്ത ബസുകൾ എല്ലാം ഇതുപോലെ പിങ്ക് കഫെ ആക്കുമെന്നുള്ള അധികൃതരുടെ മുന്നറിയിപ്പും വന്നതോടെ ഇതിനു വൻ ഡിമെന്റു ആയി. എന്നാൽ പ്രഖ്യപനങ്ങൾ കടലാസിൽ മാത്രം ആയതോടെ ഇതും കടലാസിൽ മാത്രമായി. ഇപ്പോൾ പിങ്ക് കഫെ ഏറെക്കാലം ആയി “കട്ടപ്പുറത്താണ്”. രാത്രി ആയാൽ ഒഴിഞ്ഞ വണ്ടിക്കകത്തു നടക്കുന്നതൊന്നും തന്നെ പുറത്തു പറയാൻ കൊള്ളാത്തതു ആണെന്നാണ് പൊതു ജനങ്ങൾക്കിടയിൽ നിന്നും ഉയർന്നു കേൾക്കുന്നത്.