കേരളീയ ക്ഷേത്ര കലാ സംഘം(Regd: No:C.A. 135/2024) തൃത്താല മേഖലാ സമ്മേളനം ശ്രീ മുക്കാരത്തിക്കാവ് ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്നു.സംസ്ഥാന ജനറൽ സെക്രട്ടറി
കലാശ്രീ കലാമണ്ഡലം വാസുദേവന്റെ അധ്യ ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡൻ്റ് ഡോ.ദിനേശ് കർത്താ ഉത്ഘാടനം ചെയ്തു.ശ്രീ മഹർഷി വിനയഗോപാൽ( യോഗാചാര്യ & മാനേജിംഗ് ഡയറക്‌ടർ ശ്രീ മഹർഷി വിദ്യാലയ ഞാങ്ങാട്ടിരി) മുഖ്യതിഥിയായിരുന്നു.
കെ ചന്ദ്രൻ മാസ്റ്റർ (സംസ്ഥാന ജോയിന്റ് സെക്രട്ടറി), കേ ജി ഹരിദാസ്(സംസ്ഥാന ട്രഷറർ),തൃപ്രങ്ങോട്ട് പരമേശ്വര മാരാർ (സംസ്ഥാന വൈസ് പ്രസിഡണ്ട്),കലാമണ്‌ഡലം പരമേശ്വരൻ (സംസ്ഥാന രക്ഷാധികാരി) എന്നിവർ ആശംസകൾ അർപ്പിച്ചു. നിസരി വാസുദേവൻ സ്വാഗതവും ബേബി കുറുപ്പ് നന്ദിയും പ്രകാശിപ്പിച്ചു. കലാകാരന്മാർക്കുള്ള പെൻഷൻ 4000 രൂപായാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.ഗുരുവായൂർ ക്ഷേത്രത്തിലെ ഇപ്പോളത്തെ സ്ഥിതിഗതികൾ അശങ്കാകരമെന്ന് യോഗം വിലയിരുത്തി.
കേരളീയ ക്ഷേത്ര കലാ സംഘത്തിൻ്റെ തൃത്താല മേഖലാ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു:
പ്രസിഡണ്ട്: രാജ ഗോവിന്ദൻ
സെക്രട്ടറി : കൃഷ്ണൻ മുണ്ടറങ്കോട്
ട്രഷറർ: ബേബി കുറുപ്പ്
വൈസ് പ്രസിഡൻ്റുമാർ :
ഇന്ദിര സുനിൽ, സുബ്രഹ്മണ്യൻ പള്ളിപ്പുറം
ജോയിൻ്റ് സെക്രട്ടറിമാർ:
RLV വിജിത,RLV അശ്വതി