എൻഎച്ച് എംപ്ലോയീസ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ 2024
ഡിസംബർ 18 ൻ്റെ സംസ്ഥാനതല
സൂചനാ പണിമുടക്കിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ എല്ലാ എൻ. എച്ച്. എം ജീവനക്കാരും എൻ.എച്ച്.എം
എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) വിൻ്റെ നേതൃത്വത്തിൽ പണി മുടക്കി എൻ.എച്ച് എം സംസ്ഥാന ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
കഴിഞ്ഞ ഒരുവർഷക്കാലത്തെ ശമ്പള കുടിശ്ശിക നൽകുക ,ശമ്പളം കൃത്യ സമയത്ത് ലഭ്യമാക്കുക,സമഗ്രമായ എച്ച്. ആർ പോളിസി കൊണ്ടുവരിക, ദിവസവേതനകാരെ
കരാർ ജീവനക്കാരാക്കുക .
പ്രസവാവധി സംബന്ധിച്ചിട്ടുള്ള അപാകതകൾ പരിഹരിക്കുക . എക്സിക്യൂട്ടീവ്, ജനറൽ
ബോഡിയിലും
ജീവനക്കാരുടെ പ്രതിനിധികളെ ഉൾപ്പെടുത്തുക
ശമ്പളവർദ്ധനവുമായി ബന്ധപ്പെട്ടുള്ള അപാകതകൾ പരിഹരിക്കുക ,
തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടാണ്
എല്ലാ എൻ.എച്ച്.എം ജീവനക്കാരും പണിമുടക്കി മാർച്ച് സംഘടിപ്പിച്ചത്.
മാർച്ച് സി. ഐ. റ്റി.യു തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ആർ.രാമു ഉത്ഘാടനം ചെയ്തു. എൻ.എച്ച്.എം.ഇ.എഫ് സംസ്ഥാന സെക്രട്ടറി ആർ.ലെനിൻ, സംസ്ഥാന വൈസ്പ്രസിഡന്റ് റ്റി.എൻ പ്രശാന്ത്,സംസ്ഥാന കമ്മിറ്റിയംഗങ്ങൾ ആർ.പ്രനൂജ് , ഡോ. അനൂജ് ബെൻസൻ തുടങ്ങിയവർ സംസാരിച്ചു.
ഓ.പി, ഇമ്മ്യൂണിസേഷൻ, കാഷ്യാലിറ്റി -ആശുപത്രി ഡ്യൂട്ടി , ദിശ ,ഈ സഞ്ജീവിനി , ഓഫീസ് കാര്യങ്ങൾ എന്നിവ ബഹിഷ്കരിച്ച ജീവനക്കാർ തിരുവനന്തപുരത്ത് ആശാൻ സ്ക്വയർ കേന്ദ്രീകരിച്ച ശേഷം പ്രകടനമായാണ് സംസ്ഥാന മിഷൻ ഡയറക്ടറുടെ ഓഫീസിലേക്ക്
മാർച്ച്
സംഘടിപ്പിച്ചത്.
സെക്രട്ടറി / പ്രസിഡൻ്റ്
എൻ.എച്ച് .എം .ഇ.യു