തിരുവിതാം കൂർ ദേവസ്വം ബോർഡിൽ ആന പാപ്പാൻമ്മാരുടെ സ്ഥലം മാറ്റം -വരും നാളുകളിൽ വൻ അപകടങ്ങൾ “വിളി പ്പുറത്ത് “

(അജിത് കുമാർ. ഡി )

തിരുവനന്തപുരം:- തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ആ ന പാപ്പാ ന്മാരുടെ കൂട്ട സ്ഥലം മാറ്റം വരും നാളുകളിൽ വൻ അപകടങ്ങൾക്ക് സാധ്യത ഏറുന്നു. വളരെ കാലങ്ങളങ്ങളായി ഒരു ആനയെ തന്നെ പരിപാലിക്കുകയും, അവയുടെ യഥാർത്ഥ ഗുണ ഗണങ്ങളെയും, ആനകളുടെ സ്വഭാവം, മദപ്പാട്, അവയുടെ ഇഷ്ട അനി ഷ്ടങ്ങളെ തങ്ങ ളുടെ കൈപിടിയിൽ ഒതുക്കി അപകടങ്ങളില്ലാതെ അവയെ പോറ്റിയിരുന്ന വരെ ആണ് ഒരു സുപ്രഭാതത്തിൽ മറ്റ് സ്ഥലങ്ങളിൽ ഉള്ള ആന കളിലേക്കും പാപ്പന്മാരായി മാറ്റിയിരിക്കുന്നത്. ഇത്തരം പെട്ടെന്നുള്ള മാറ്റം ആനകളുടെ സ്വഭാവത്തെ ഏറെ ബാധിക്കാൻ ഇടയുണ്ട്. ബോർഡ്‌ പുറത്തിറക്കിയിരിക്കുന്ന ലിസ്റ്റിൽ പല പ്രഗത്ഭരായിട്ടുള്ളപേരുകേ ട്ടിട്ടുള്ള ആനകളുടെ ഒന്നാം പാപ്പന്മാരെയും സ്ഥലം മാറ്റിയതായി കാണുന്നുണ്ട്. ഇത് വരും നാളുകളിൽ ആനകളുടെ സ്വഭാവത്തിന് വലിയ മാറ്റങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. പുതുതായി വരുന്ന പാപ്പാനെ അനുസരിക്കാതിരിക്കുന്നആനകൾക്ക് ക്രൂരമായ മർദ്ദന മുറകളിൽ കൂടി മാത്രമേ പലപ്പോഴും പുതു തായി ചുമതല ഏൽക്കുന്ന പാപ്പന്മാരുടെ വരുതിയിൽ നിർത്തുവാൻ സാധിക്കുകയുള്ളു. വരും നാളുകളിലെ ഇതുമായി ബന്ധപ്പെട്ട അപകടങ്ങൾ ഒഴിവാക്കുന്നതിനു ബോർഡിന്റെ ഇത്തരത്തിലുള്ള നടപടി ക്രമങ്ങളിൽ കൂടുതൽ ആഴത്തിലുള്ള പരിശോധന നടത്തേണ്ടതുണ്ട്.

You May Also Like

About the Author: Jaya Kesari