കൊണ്ടോട്ടി അരിമ്പ്ര മിനി ഊട്ടിയില്‍ സ്‌കൂള്‍ ബസ്സിനു പിറകില്‍ ബൈക്കിടിച്ചു ഗുരുതര പരുക്കേറ്റ പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു.വേങ്ങര കിളിനക്കോട് വില്ലന്‍ വീട്ടില്‍ സിനാന്‍ (16) ആണു മരിച്ചത്.
കൂടെയുണ്ടായിരുന്ന സുഹൃത്ത് കിളിനക്കോട് സ്വദേശി കെ.ടി.സനീജ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച സിനാന്‍ ചേറൂര്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. ബുധനാഴ്ച വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം.
മിനി ഊട്ടിയില്‍ നിന്നു കൊണ്ടോട്ടി ഭാഗത്തേക്ക് ഇറങ്ങുമ്പോള്‍ നിയന്ത്രണം വിട്ട് ബൈക്ക് ബസ്സിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. വിദ്യാര്‍ഥികളെ ഇറക്കാന്‍ നിര്‍ത്തിയിട്ടതായിരുന്നു ബസ്. പരുക്കേറ്റവരെ നാട്ടുകാരാണ് ഉടന്‍ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.