ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ 12 വയസുകാരന്‍ മരിച്ചു. ചാലക്കുടി ദേശീയപാതയിലാണ് സംഭവം. കുറ്റിക്കാട് കരിപ്പായി വീട്ടില്‍ എഡ്വിവിന്‍ ആന്റുവാണ് മരിച്ചത്.പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേയാണ് അപകടം ഉണ്ടായത്. തൃശൂര്‍ ഭാഗത്തു നിന്നും അമിത വേഗതയില്‍ വന്ന കാര്‍ ബൈക്കിന് പുറകില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് എഡ്വിന്‍. ബൈക്കില്‍ നിന്ന് തെറിച്ച് വീണ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.