ഡല്‍ഹി രംഹോളയില്‍ ക്രിക്കറ്റ് കളിക്കിടെ 13കാരന്‍ ഷോക്കേറ്റ് മരിച്ചു

ഡല്‍ഹി : രംഹോളയില്‍ ക്രിക്കറ്റ് കളിക്കിടെ 13കാരന്‍ ഷോക്കേറ്റ് മരിച്ചു. ക്രിക്കറ്റ് ഗ്രൗണ്ടിനടുത്തുള്ള ഗോശാലയിലെ ഇരുമ്പ് തൂണില്‍ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്.ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്തു.ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ കോട്ല വിഹാര്‍ പിഎച്ച്‌ -2 ലെ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്ന 13കാരനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഗ്രൗണ്ടിന്റെ മൂലയിലുള്ള ഗോശാലയിലെ ഇരുമ്പ് തൂണില്‍ നിന്ന് വൈദ്യുതാഘാതമേറ്റതായി കോള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

15 − 7 =