കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ കട വരാന്തയിലെ തൂണില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് 19കാരന്‍ മരിച്ച സംഭവത്തില്‍ ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് വൈദ്യുതി മന്ത്രിക്ക് കൈമാറിയേക്കും.റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍. ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സ്ഥലം സന്ദര്‍ശിച്ചിരുന്നു. കോവൂര്‍ കെഎസ്‌ഇബി സെക്ഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതാണ് അന്വേഷിക്കുന്നത്.
സര്‍വീസ് വയര്‍ ദ്രവിച്ച് കടയുടെ തകര ഷീറ്റിലേക്ക് വൈദ്യുതി പ്രവഹിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മഴയായിരുന്നതും അപകടത്തിന്റെ ആക്കംകൂട്ടി.