സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ച്‌ ലഹരി വില്പനയ്ക്ക് എത്തിയ ഇരുപത് വയസുകാരനെ പോലീസ് അറസ്റ്റ് പിടിയിൽ.

തിരുവനന്തപുരം : തലസ്ഥാനത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ച്‌ ലഹരി വില്പനയ്ക്ക് എത്തിയ ഇരുപത് വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.വര്‍ക്കലയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനായി ലഹരി മരുന്നുമായെത്തിയ വര്‍ക്കല സ്വദേശി അഫ്നാന്‍ ആണ് പോലീസ് സംഘം പിടികൂടിയത്. ഇയാളുടെ കയ്യില്‍ നിന്നും ലഹരിമരുന്നും പോലീസ് കണ്ടെടുത്തു.ബൈക്കില്‍ കറങ്ങി നടന്ന് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഉച്ചയോടെ ഇയാള്‍ ഇരുചക്ര വാഹനത്തില്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ തന്നെ വീടിനടുത്ത് വെച്ച്‌ പോലീസ് പിടികൂടി.യുവാവിനെ ദേഹപരിശോധന നടത്തിയപ്പോള്‍ രാസ ലഹരി വസ്തുവായഎംഡിഎംഎ ചെറു പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്നു. കൂടാതെ ഇയാളുടെ പക്കല്‍ നിന്നും കഞ്ചാവ് പൊതികളും കണ്ടെടുത്തു. നിരവധി പെണ്‍കുട്ടികള്‍ സുഹൃത്തുക്കളായുള്ള ഇയാളുടെ ഫോണ്‍ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nine + 7 =