അഹമ്മദാബാദ്: മദ്യത്തിനും മയക്കുമരുന്നിനും അടിമയായ 21കാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ പിതാവ് മൃതദേഹം പലകഷ്ണങ്ങളാക്കി പലയിടത്തായി ഉപേക്ഷിച്ചു.അഹമ്മദാബാദിലാണ് നാടിനെ നടുക്കിയ സംഭവം. കവറുകളിലാക്കിയ നിലയില്‍ ശരീരഭാഗങ്ങള്‍ പലയിടത്തു നിന്നായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരനായ പിതാവ് പിടിയിലാകുന്നത്. സംഭവത്തില്‍ അറുപത്തിയഞ്ചുകാരനായ നിലേഷ് ജോഷിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുപത്തൊന്നുകാരനായ സ്വയം ജോഷി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മകനെ കൊന്ന് ശരീരഭാഗങ്ങള്‍ പലസ്ഥലങ്ങളില്‍ നിക്ഷേപിച്ചശേഷം സംസ്ഥാനം വിട്ട നിലേഷിനെ ശനിയാഴ്ച ഉച്ചയ്ക്കുശേഷം രാജസ്ഥാനിലെ സവായ് മാധോപുര്‍ ജില്ലയിലെ റെയില്‍വേ സ്റ്റേഷനില്‍ അവാധ് എക്സ്‌പ്രസില്‍നിന്നാണ് പൊലീസ് പിടികൂടിയത്. യുപിയിലെ ഗോരഖ്പുര്‍ വഴി നേപ്പാള്‍ അതിര്‍ത്തിയിലേക്കു കടക്കാനായിരുന്നു ഇയാളുടെ പദ്ധതി. നേപ്പാളിലേക്കു രക്ഷപ്പെടാനുള്ള നീക്കത്തിനിടെ ഗോരഖ്പുര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനു കയറണമെന്ന ആഗ്രഹം കാരണമാണ് നിലേഷ് ജോഷി യാത്ര യുപി വഴിയാക്കിയത്.
ട്രാഫിക് ഇന്‍സ്‌പെക്ടറായി വിരമിച്ച നിലേഷ് ജോഷി ജൂലൈ 18ന് പുലര്‍ച്ചെ അഞ്ചുമണിക്ക് സ്വന്തം വീട്ടില്‍വച്ചാണ് മകനെ കൊലപ്പെടുത്തിയത്. പണത്തെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം എന്ന് പൊലീസ് പറയുന്നു. ലഹരിക്കടിമയായ യുവാവ് പണത്തിന് വേണ്ടി നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. ഇതേ തുട
ര്‍ന്നായിരുന്നു കൊല ഇലക്‌ട്രോണിക് കട്ടര്‍ ഉപയോഗിച്ച് ആറു ഭാഗങ്ങളായി ശരീരത്തെ മുറിച്ചു. വലിയ പ്ലാസ്റ്റ്ക് ബാഗില്‍ അഹമ്മദാബാദിലെ വസ്‌ന, എല്ലിസ് പാലം തുടങ്ങിയ മേഖലകളില്‍ നിക്ഷേപിക്കുകയായിരുന്നു.അഹമ്മദാബാദിലെ പോഷ് മേഖലയില്‍നിന്ന് കവറുകളിലാക്കിയ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെടുത്തത് പരിഭ്രാന്തി പരത്തിയിരുന്നു. ഇതേത്തുടര്‍ന്ന് അഹമ്മദാബാദ് പൊലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗമാണ് കേസ് അന്വേഷിച്ചത്. ജൂലൈ 20ന് ആദ്യ ബാഗ് കിട്ടിയപ്പോള്‍ തന്നെ വസ്‌ന സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പണത്തെച്ചൊല്ലിയാണു പിതാവും മകനും വഴക്കുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇനി പണം നല്‍കാനാകില്ലെന്ന് നിലേഷ് ജോഷി നിലപാടെടുത്തു. വാക്കുതര്‍ക്കം അതിരുവിട്ടപ്പോള്‍ അടുക്കളയിലെ ഗ്രൈന്‍ഡറില്‍ ഉപയോഗിക്കുന്ന കല്ല് എടുത്ത് മകന്റെ തലയില്‍ നിലേഷ് ജോഷി ഇടിക്കുകയായിരുന്നു. പലതവണ ഇടിച്ചതോടെ ഇയാള്‍ മരിച്ചു. പിന്നീട് പ്ലാസ്റ്റിക് ബാഗും ഇലക്‌ട്രോണിക് കട്ടറും കലുപുര്‍ ചന്തയില്‍നിന്നു വാങ്ങി ശരീരം മുറിച്ച് പലയിടങ്ങളില്‍ നിക്ഷേപിച്ചു. സ്വന്തം സ്‌കൂട്ടറില്‍ യാത്ര ചെയ്താണ് ബാഗുകള്‍ നിക്ഷേപിച്ചത്.
ബാഗുകള്‍ നിക്ഷേപിച്ചശേഷം വീടുപൂട്ടിയിറങ്ങിയ ഇയാള്‍ ബസിലാണ് സൂറത്തിലേക്കു പോയത്.