പാറശാല: വാഹന പരിശോധനക്കിടെ രണ്ടുകിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശി അഖില്‍(22) ആണ് പിടിയിലായത്.പരശുവയ്ക്കലിനു സമീപത്ത്, കന്യാകുമാരി തിരുവനന്തപുരം ദേശീയ പാതയില്‍ കൊറ്റാമത്തു നടത്തിയ വാഹന പരിശോധനക്കിടെ വോള്‍വോ ബസില്‍ കടത്തിയ കഞ്ചാവ് ആണ് പിടികൂടിയത്.അമരവിള എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി. എ. വിനോജും സംഘവും ആണ് യുവാവിനെ പിടികൂടിയത്.