ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് 23കാരനായ ഇന്ത്യക്കാരന്‍ മരിച്ചു. ഞായറാഴ്ച രാത്രി പ്രിന്‍സ്റ്റണ്‍ പാര്‍ക്കിലാണ് സംഭവം.ദേവ്ശിഷ് നന്ദേപുവാണ് മരിച്ചതെന്ന് ചിക്കാഗോ പൊലീസ് അറിയിച്ചു. ഗുരുതര പരിക്കുകളോടെ ഓക്ക് ലോണിലെ ക്രൈസ്റ്റ് മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദേവ്ശിഷ് തിങ്കളാഴ്ച പുലര്‍ച്ചെ നാലിന് മരണത്തിന് കീഴടങ്ങുകയായിരുന്നു. നന്ദേപുവും സുഹൃത്തും പാര്‍ക്കിങ്ങിനു സമീപം ഇരിക്കുന്നതിനിടെ വാഹനത്തിലെത്തിയ ആക്രമി സംഘമാണ് വെടിയുതിര്‍ത്തത്. തോക്കിന്‍ മുനയില്‍ നിര്‍ത്തി കവര്‍ച്ച നടത്തുന്നതിനിടെയാണ് വെടിയുതിര്‍ത്തത്.