അയല്‍വാസിയുടെ ശല്യം കാരണം 30 വയസുകാരി സ്വന്തം വീടിനുള്ളില്‍ ജീവനൊടുക്കിയതായി പരാതി. ഹരിയാനയിലെ ഗുഡ്ഗാവില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.രണ്ട് കുട്ടികളുടെ അമ്മയായ അനുരാധ എന്ന യുവതിയാണ് തൂങ്ങിമരിച്ചത്. രണ്ട് മക്കള്‍ക്കും ഭര്‍ത്താവിനും ഒപ്പമാണ് യുവതി താമസിച്ചിരുന്നത്.
ഭര്‍ത്താവ് ജോലിക്ക് പോയിരുന്ന സമയത്താണ് യുവതി ആത്മഹത്യ ചെയ്തത്. യുവതിയുടെ പിതാവ് കമല്‍ സിങ് നല്‍കിയ പരാതി പ്രകാരം ശിവജി നഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അയല്‍വാസിയായ കിരണ്‍ പാല്‍ എന്നയാളെ പ്രതിയാക്കിയാണ് കേസ്. യുവതിയുടെ ഭര്‍ത്താവില്ലാത്ത സമയത്ത് ഇയാള്‍ നിരന്തരം വീട്ടിലെത്തി ശല്യം ചെയ്യുമായിരുന്നു എന്ന് പിതാവിന്റെ പരാതിയില്‍ ആരോപിക്കുന്നു. ഇത് കുടുംബാംഗങ്ങള്‍ വിലക്കിയ ശേഷവും ഇയാള്‍ ശല്യം ചെയ്യുന്നത് തുടര്‍ന്നു. ബുധനാഴ്ച രാത്രി കിരണ്‍ അനുരാധയെഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നുവെന്നും ഇതിന് ശേഷം മാനസികമായി തളര്‍ന്ന അവര്‍ വ്യാഴാഴ്ച വീടിനുള്ളിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നുമാണ് പിതാവിന്റെ പരാതിയിലുള്ളത്.