പത്തു രൂപയുടെ ശീതളപാനീയം കുടിച്ച 5 വയസ്സുകാരി മരിച്ചു. തിരുവണ്ണാമലൈ ജില്ലയിലെ സെയ്യരു റോഡ് സ്ട്രീറ്റ് സ്വദേശി രാജ്കുമാറിന്റെ മകള്‍ കാവ്യ ശ്രീയാണ് മരിച്ചത്.വീടിന് സമീപത്തെ പെട്ടിക്കടയില്‍ നിന്നാണ് കാവ്യ ശ്രീ ശീതളപാനീയം വാങ്ങിയത് .ശീതളപാനീയം കുടിച്ച് ഏതാനും മിനിറ്റുകള്‍ക്ക് ശേഷം മിനിറ്റുകള്‍ക്കകം വായില്‍ നിന്നും മൂക്കില്‍ നിന്നും നുരയും പതയും വന്ന് പെണ്‍കുട്ടി ബോധരഹിതയായി. തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് കൂടുതല്‍ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.