തൃശൂര്‍: വീട്ടുമുറ്റത്തെ ചുറ്റുമതില്‍ ഇല്ലാത്ത കിണറ്റില്‍ വീണ 64 കാരൻ മരിച്ചു. ചേര്‍പ്പ് പാണ്ടിയാടത്തു വീട്ടില്‍ പ്രതാപൻ ( 64 ), ആണ് മരിച്ചത്.ഇദ്ദേഹത്തോടൊപ്പം വീണ ഭാര്യ വല്‍സല (55)യെ രക്ഷപെടുത്തി. വ്യാഴാഴ്ച വൈകുന്നേരം 6.30 ഓടെയായിരുന്നു സംഭവം.
80 വര്‍ഷം പഴക്കമുള്ള കിണറാണ് ഇടിഞ്ഞത്. പ്രതാപൻ വീണത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വത്സലയും കിണറ്റില്‍ വീണത്. എന്നാല്‍ നാട്ടുകാര്‍ രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.ആഴമുള്ള കിണറായിതിനാല്‍ രണ്ടു മണിക്കൂറോളം പണിപ്പെട്ടാണ് ഫയര്‍ഫോഴ്സ് മൃതദേഹം പുറത്തെടുത്തത്. ചേര്‍പ്പ് പരിസരങ്ങളില്‍ കുടിവെള്ള വില്‍പ്പനയായിരുന്നു പ്രഭാകരന് ജോലി.