ഭദോഹി : ഉത്തർപ്രദേശിലെ സൂര്യാവ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പുരാതന ഹനുമാൻ ക്ഷേത്രത്തിലെ എഴുപത്തിയഞ്ച് വയസുള്ള പൂജാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.തിങ്കളാഴ്ച വൈകീട്ടോടെയാണ് വയോധികനായ സീതാറാമിന്റെ രക്തത്തില്‍ കുളിച്ച് കിടക്കുന്ന മൃതദേഹം മുറിയില്‍ കണ്ടെത്തിയത്.
ബവാൻ ബിഘ കുളത്തിന് സമീപം നിർമ്മിച്ച ഹനുമാൻ ക്ഷേത്രത്തിലാണ് സംഭവം നടന്നതെന്നും പൂജാരി സീതാറാം ക്ഷേത്രവളപ്പിലെ മുറിയിലാണ് താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. ക്ഷേത്രത്തില്‍ നിന്ന് നിരവധി മണികളും സംഭാവന പെട്ടികളും നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ചിലർ ആരാധനയ്‌ക്കായി ക്ഷേത്രത്തില്‍ പോയപ്പോള്‍ പൂജാരിയെ കണ്ടില്ലെന്ന് എഎസ്പി തേജ് വീർ സിംഗ് പറഞ്ഞു. അവർ അദ്ദേഹത്തിന്റെ മുറിയില്‍ ചെന്നപ്പോള്‍ പൂജാരിയെ മരിച്ച നിലയില്‍ കാണുകയായിരുന്നു.