കണ്ണൂര്‍:മട്ടന്നൂര്‍ കുമ്മാനത്ത് കെ എസ്‌ആര്‍ടിസി ബസിടിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കുമ്മാനം സ്വദേശി മുഹമ്മദ് റിദാനാണ് ബസിടിച്ച് മരിച്ചത്.സ്കൂളിലേക്ക് പോകും വഴിയായിരുന്നു അപകടം. റോഡിന്റെ എതിര്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂള്‍ ബസ് കയറാൻ വേണ്ടി റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു കെഎസ്‌ആര്‍ടിസി ബസ് ഇടിച്ചത് പാലോട്ടുപള്ളി വി.എം.എം സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് റിദാൻ. അപകടമുണ്ടായ ഉടൻ റിദാനെ നാട്ടുകാര്‍ മട്ടന്നുരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.