മലപ്പുറം: നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് കരടിയിറങ്ങി. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ മുന്നിലേക്ക് കരടി ചാടുകയായിരുന്നു.ഇന്നലെ രാത്രിയായിരുന്നു സംഭവം. യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം കര്‍ഷകൻ സ്ഥാപിച്ച തേനീച്ച പെട്ടികള്‍ കരടി നശിപ്പിച്ചിരുന്നു.അതേമയം വയനാട് വാകേരിയില്‍ യുവാവിനെ കൊന്ന കടുവയ്ക്കായുള്ള തെരച്ചില്‍ ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. കൂടല്ലൂര്‍ ഗ്രാമത്തില്‍ മൂന്നിടത്ത് കടുവയെ പിടികൂടാനായി കൂടുവച്ചിട്ടുണ്ട്.കടുവയ്ക്കായുള്ള തെരച്ചില്‍ നടത്തനായി സംഘത്തില്‍ രണ്ടു കുങ്കിയാനകളെക്കൂടി എത്തിച്ചിരുന്നു. വനവകുപ്പിന്റെ ഡാറ്റ ബേസില്‍ ഉള്‍പ്പെട്ട 13 വയസ്സ് പ്രായമുള്ള എന്ന ഇനത്തില്‍പ്പെട്ട ആണ്‍ കടുവയാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.