അങ്കമാലി: ടൗണില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് തട്ടി മറിഞ്ഞ ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. വെള്ളിയാഴ്ച വൈകീട്ട് 5.30 ഓടെ ദേശീയപാതയും, എം.സി റോഡും സംഗമിക്കുന്ന അങ്കമാലി സിഗ്നല്‍ ജങ്ഷനിലാണ് സംഭവം.പഴയ മാര്‍ക്കറ്റ് റോഡില്‍നിന്ന് ദേശീയപാതയിലേക്ക് കയറിയ ബൈക്ക് യാത്രികന്‍ ആലുവ റോഡിലേക്ക് പോകാന്‍ വലത്തോട്ട് തിരിഞ്ഞ് സിഗ്നല്‍ ലക്ഷ്യമാക്കി പോകുന്നതിനിടെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍നിന്ന് വന്ന സൂപ്പര്‍ഫാസ്റ്റ് എം.സി റോഡിലേക്ക് തിരിയുന്നതിനിടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബസ് തട്ടി ബൈക്കിനൊപ്പം യാത്രികന്‍ ബസിനടിയില്‍പ്പെടാതെ ഇടതു വശത്തേക്ക് വീണതിനാല്‍ ആളപായം ഒഴിവായി.