മധ്യപ്രദേശ് : മധ്യപ്രദേശിലെ വിദിഷയില്‍ ബി.ജെ.പി നേതാവ് ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മുന്‍ കൗണ്‍സിലറും ബിജെപി മണ്ഡലം വൈസ് പ്രസിഡന്റുമായ സഞ്ജീവ് മിശ്രയാണ്(45) ഭാര്യ നീലം (42) ആണ്‍മക്കളായ അന്‍മോള്‍ (13), സാര്‍ത്തക്ക് (7) എന്നിവരാണ് വിഷം കഴിച്ചു ജീവനൊടുക്കിയത്. ഇവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് കുട്ടികള്‍ക്കും മസ്കുലര്‍ ഡിസ്ട്രോഫി രോഗമാണെന്നും, ഇത് മൂലം അസ്വസ്ഥനായിരുന്നുവെന്നും വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് മുറിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ദമ്പതികള്‍ മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത് ശത്രുവിന്റെ മക്കളെപ്പോലും ഈ രോഗത്തില്‍ നിന്ന് ദൈവം രക്ഷിക്കട്ടെ. എനിക്ക് കുട്ടികളെ രക്ഷിക്കാന്‍ കഴിയുന്നില്ല, ഇനി ജീവിക്കാന്‍ ആഗ്രഹമില്ല” ആത്മഹത്യയ്ക്ക് തൊട്ടുമുമ്പ് മിശ്ര ട്വിറ്ററില്‍ കുറിച്ചു.