ത്യശൂര്‍: കാഞ്ഞാണിയില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരിയായ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു.ആനക്കാട് പളിത്തറ ശശിയുടെ ഭാര്യ ഷിജ(55) ആണ് മരിച്ചത്.കാഞ്ഞാണി സില്‍വര്‍ ബാറിന് സമീപമാണ് അപകടം സംഭവിച്ചത്. ദമ്ബതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്‍റെ പിന്നില്‍ ടിപ്പര്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചു വീണ ഷിജയുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങി. അപകടത്തെത്തുടര്‍ന്ന് മണിക്കൂറോളം റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.