ശ്രീനഗര്‍: ഭാര്യയുടെ മരണവാര്‍ത്തയറിഞ്ഞ് ബിഎസ്‌എഫ് ജവാന്‍ ജീവനൊടുക്കി. ബുധനാഴ്ച ജമ്മു കാഷ്മീരിലെ കുപ്‌വാര ജില്ലയിലാണ് സംഭവം നടന്നത്.രാജസ്ഥാൻ സ്വദേശിയായ രാജേന്ദ്ര യാദവ്(28) ആണ് സ്വന്തം സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെച്ച് ജീവനൊടുക്കിയത്.രാജേന്ദ്ര യാദവും ഭാര്യയായ അൻഷു യാദവും(24) തമ്മില്‍ മുന്പ് ഫോണിലൂടെ വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. ഇതിനു പിന്നാലെ ഭര്‍ത്തൃഗൃഹത്തില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതി അവിടെ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
എട്ടു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഫോണില്‍ കൂടി ഇരുവരും തമ്മില്‍ വഴക്കിട്ടതിനു പിന്നാലെയാണ് അന്‍ഷു ആത്മഹത്യാ ചെയ്തതെന്ന് പോലീസ് പറയുന്നു. അൻഷുവിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറിയെന്ന് ഹര്‍സോരാ പോലീസ് സ്‌റ്റേഷനിലെ എസ്‌എച്ച്‌ഒ രാജേഷ് മീണ അറിയിച്ചു.