പത്തനംതിട്ട: പിന്നോട്ടെയുത്ത ബസ് ശബരിമലയിലെ തീര്‍ത്ഥാടകന്റെ തലയിലൂടെ കയറി ഇറങ്ങി. നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് അപകടം സംഭവിച്ചത്.തമിഴ്‌നാട് തിരുവള്ളൂര്‍ സ്വദേശി ഗോപിനാഥ് ആണ് അപകടത്തില്‍ മരിച്ചത്. നിലയ്ക്കലിലെ പത്താം നമ്ബര്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ രാത്രി 9 മണിയോടെയായിരുന്നു സംഭവം.ശബരിമല ദര്‍ശനം കഴിഞ്ഞ് കിടന്നുറങ്ങുകയായിരുന്നു ഗോപിനാഥ്. പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഇത്തരത്തില്‍ ഒരാള്‍ കിടന്നുറങ്ങുന്നത് വാഹനത്തിന്റെ ഡ്രൈവറുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല.രാത്രി ഒമ്ബത് മണിക്കാണ് ആയതിനാല്‍ തന്നെ നല്ല ഇരുട്ടായിരുന്നു. ഡ്രൈവര്‍ വാഹനം പിന്നോട്ട് എടുത്തപ്പോള്‍ ആണ് അപകടം നടന്നത്.പിന്നോട്ടെടുത്ത ബസ് ഗോപിനാഥന്റെ തലയിലൂടെയുടെ ശരീരത്തിലൂടെയും ആണ് കയറി ഇറങ്ങിയത്. തമിഴ്‌നാട്ടില്‍ നിന്നും തീര്‍ത്ഥാടകരുമായി എത്തിയ ബസ്സാണ് അപകടത്തിന് ഇടയാക്കിയത്.വാഹനത്തില്‍ ഉണ്ടായവരും സംഭവം കണ്ട് ഞെട്ടലില്‍ ആണ്. സംഭവ സ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ട ഗോപിനാഥിന്റെ മൃതശരീരം നിലയ്ക്കല്‍ ഗവ. ആശുപത്രിയിലേക്കു മാറ്റി.
മരിച്ച ഗോപിനാഥ് തിരുവള്ളുവര്‍ വെങ്കല്‍ സ്വദേശിയാണെന്ന് പൊലിസ് പറഞ്ഞു. സംഭവത്തില്‍ പൊലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.