നാഗ്പൂര്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കുടുംബത്തോടൊപ്പം കാറിനുള്ളില്‍ തീയിട്ട് ആത്മഹത്യക്കു ശ്രമിച്ച വ്യാപാരി മരിച്ചു. നാഗ്പൂര്‍ സ്വദേശി രാംരാജ് ഭട്ട്(58) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ സംഗീത ഭട്ട്(57), മകന്‍ നന്ദന്‍(25) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. ഭാര്യയെയും മകനെയും കൂട്ടി ഹോട്ടലില്‍ ഭക്ഷണം കഴിക്കാനാണ് രാംരാജ് പുറത്തു പോയത്. ഭക്ഷണം കഴിച്ച് തിരികെ വരുമ്ബോള്‍ കാര്‍ പെട്ടെന്ന് റോഡില്‍ നിര്‍ത്തിയശേഷം എല്ലാവരുടെയും ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീയിട്ടു.സംഗീതയും നന്ദനും കാറില്‍ നിന്ന് ഉടനെ പുറത്തേക്ക് ചാടിയെങ്കിലും ഗുരുതരമായി പൊള്ളലേറ്റു. ഗുരതരമായി പൊള്ളലേറ്റ രാംരാജ് വെന്ത് മരിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.