തിരുവനന്തപുരം: പി.എസ്.സി പരീക്ഷയില്‍ ആള്‍മാറാട്ടമെന്ന് സംശയം. തിരുവനന്തപുരം പൂജപ്പുരയിലെ പിഎസ്‍സി പരീക്ഷക്കിടെ ഒരാള്‍ ഇറങ്ങിയോടി. കേരള സർവകലാശാലയുടെ ലാസ്റ്റ് ഗ്രേഡ് സെർവന്റ് പരീക്ഷക്കിടെയായിരുന്നു സംഭവം. പരീക്ഷ ഹാളില്‍ എല്ലാവരും പ്രവേശിച്ചതിന് ശേഷം ഹാള്‍ടിക്കറ്റ് പരിശോധനക്കിടെ പരീക്ഷാർത്ഥികളിലൊരാള്‍ ഇറങ്ങിയോടിയെന്നാണ് പൊലീസിന് ലഭിച്ച പരാതി.ഏതെങ്കിലും വിധത്തിലുള്ള ആള്‍മാറാട്ടം നടന്നിരിക്കാമെന്നും പിടിക്കപ്പെടുമെന്ന് തോന്നിയപ്പോള്‍ ഇറങ്ങിയോടിയതാകാം എന്നും പിഎസ്‍സി അധികൃതരുടെ പരാതിയില്‍ അനുമാനിക്കുന്നു. സംഭവം സംബന്ധിച്ച് പൂജപ്പുര പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ പൊലീസ് പുറത്തുവിട്ടിട്ടില്ല.