(അജിത് കുമാർ.)
തിരുവനന്തപുരം :- ചാല തമിഴ് സ്കൂളിൽ പി എസ് സി പരീക്ഷ എഴുതാൻ വന്ന ഉദ്യോഗാർത്ഥിയുടെ ബാഗിലെ മൊബൈൽ ഫോൺ തീപിടിച്ചത് ഏവരിലും പ്രരിദ്രാന്തി സൃഷ്ടിച്ചു. ഇന്ന് രാവിലെ 8.20 ആണ് സംഭവം. പരീക്ഷ നടന്നുകൊണ്ടിരിക്കവെ ക്ലാസിന്റെ ഒരു വശത്ത് ബാഗിൽ വച്ചിരുന്ന മൊബൈൽ ഫോണാണ് തീപിടിച്ചത്. ബാഗിൽ നിന്നും തീയും പുകയും ഉയർന്നതോടെ അദ്ധ്യാപകരും , പരീക്ഷ എഴുതാൻ എത്തിയവരും പരിഭ്രാന്തരായി. തീ ആളിപ്പടർന്ന് സമീപത്തുള്ള ബാഗിലേക്കും പിടിക്കുകയുണ്ടായി തീപിടിത്തത്തിൽ നിരവധി ബാഗുകൾ കത്തി. ഉടൻ തന്നെ വിവരം ചെങ്കൽ ചൂള ഫയർ ഫോഴ്സിൽ അറിയിക്കുകയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത്, കുതിച്ചെത്തി മേൽ നടപടി സ്വീകരിച്ചതിനാൽ വൻ അപകടം ഒഴിവായി.