തിരുവനന്തപുരം: തലസ്ഥാനത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കല്ലമ്ബലം വെട്ടിയറ സ്വദേശിനി ജസീനയുടെ ആള്‍ട്ടോ കാറിനാണ് തീപിടിച്ചത്.കല്ലമ്ബലം ജംഗ്ഷനില്‍ ആണ് സംഭവം. തീ പടര്‍ന്നു പിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജസീനയും ഒപ്പം സഞ്ചരിച്ചിരുന്ന അസീസ ബീവിയും ഇറങ്ങിയോടിയതോടെ വന്‍ ദുരന്തം ഒഴിവായി. വര്‍ക്കലയില്‍ നിന്നും വന്ന കാര്‍ കല്ലമ്ബലം ദേശീയപാതയിലേക്ക് കയറിയുന്നതിനിടെയാണ് തീ പടര്‍ന്നു പിടിക്കുന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.തീപിടുത്തത്തില്‍ കാറിന്റെ എന്‍ജിന്‍ ഭാഗം പൂര്‍ണമായും കത്തി നശിച്ചു