ആലുവ : ആലുവ ബൈപ്പാസ് ഫ്‌ളൈ ഓവറില്‍ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാത്രി 8.00 മണിയോടെയാണ് സംഭവം. തൃശ്ശൂര്‍ ഭാഗത്തേക്ക് പോയ വടുതല സ്വദേശികളായ ശശാങ്ക്, ശരത് എന്നിവര്‍ സഞ്ചരിച്ച ഗ്ലോബല്‍ ഫിയസ്റ്റ കാറാണ് കത്തിയത്.പുക ഉയര്‍ന്നതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ മൊബെലെടുത്ത് പുറത്തിറങ്ങി.തീ ആളിപടര്‍ന്നതോടെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു. വാഹനം പൂര്‍ണമായി കത്തി നശിച്ചു.